ബസ് സമരം: കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയ്ക്ക് 11 ലക്ഷം രൂപ അധിക വരുമാനം

കാസര്‍കോട്: സ്വകാര്യ ബസ് സമരത്തേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ള വരുമാനം വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 11 ലക്ഷം രൂപയുടെ അധിക വരുമാനമാണ് കാസര്‍കോട് ഡിപ്പോയ്ക്ക് ലഭിച്ചതെന്ന് ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ കെ ഗണേശ് പറഞ്ഞു.
16ന് മൂന്നു ലക്ഷം രൂപയും 17ന് അഞ്ച് ലക്ഷം രൂപയും അധിക വരുമാനാമായി ലഭിച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
മുള്ളേരിയ ഭാഗത്തേക്ക് 12ഉം പെര്‍ള ഭാഗത്തേക്ക് ആറും അധിക സര്‍വീസായി ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം. ബന്തടുക്ക ഭാഗത്തേക്ക് 12 ഉം മുള്ളേരിയ ഭാഗത്തേക്ക് 14ഉം പെര്‍ള, മധുര്‍, ചെര്‍ക്കള കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് 12ഉം അധികമായി സര്‍വീസ് നടത്തി. കോഴിക്കോട് ഭാഗത്തേക്ക് അധികമായി ഒരു സര്‍വീസ് ഏര്‍പ്പെടുത്തി.
നിലവില്‍ കാസര്‍കോട്  മംഗളൂരു റൂട്ടില്‍ പത്തു മിനിറ്റില്‍ ഒരിക്കല്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് ചുരുക്കി ജനങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യുന്ന ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്കല്‍ സ്‌റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ ബസില്‍ കയറ്റുന്നില്ലെന്നും ഇറക്കുന്നില്ലെന്നും പരാതി ലഭിച്ചതിനാല്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അത്തരം സ്‌റ്റോപ്പുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും ഗണേശ് പറഞ്ഞു.

RELATED STORIES

Share it
Top