ബസ് യാത്രക്കാരിയുടെ പോക്കറ്റടിച്ച തമിഴ് യുവതി പിടിയില്‍

ബേപ്പൂര്‍: ബേപ്പൂര്‍ പുതിയാപ്പ റൂട്ടില്‍ ഓടുന്ന ആതിര ബസ്സില്‍ പോക്കറ്റടിച്ച യുവതി പിടിയില്‍ .നോര്‍ത്ത് ബേപ്പൂര്‍ സ്വദേശിനി പാര്‍വതിയുടെ ബേഗില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയാണ് മധുര സ്വദേശിനിയായ 19 ക്കാരി ചെമ്പകം അപഹരിച്ചത്. ബേഗിന്റെ സിബ്ബ് തുറന്ന് കിടക്കുന്നത് കണ്ട സഹയാത്രക്കാരി ശ്രദ്ധയില്‍പെടുത്തിയപോയാണ് പാര്‍വതി ബേഗ് പരിശോധിക്കുകയും 2000 രൂപ നഷ്ടപെട്ടതറിഞ്ഞത് .ഉടന്നെ തന്നെ അവര്‍ കണ്ടക്ടറെ  അറിയിച്ചു. ബസ്സ് സ്‌റ്റോപ്പില്‍ നിറുത്തിയ പോള്‍ ധൃതിയില്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ചെമ്പകത്തെ വീണ്ടും ബസ്സില്‍ തന്നെ കയറ്റുകയും ബേപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. ദേഹപരിശോധന നടത്തിയ പോലീസ് അവരില്‍ നിന്നും 2000 രൂപ കണ്ടെടുത്തു .
ബസ്സ് കണ്ടക്ടര്‍ ഷിബുകുമാര്‍ കല്ലായിയുടെ അവസരോചിതമായ ഇടപെടലാണ് ഇവര്‍ക്ക് പണം തിരിച്ച് ക്കിട്ടാന്‍ സഹായിച്ചത്. കണ്ടക്ടറെ പോലിസും നാട്ടുക്കാരും അഭിനദിച്ചു.

RELATED STORIES

Share it
Top