ബസ് ബേ നിര്‍മാണത്തിന് അധികൃതരുടെ ഇടങ്കോല്‍

പൊന്നാനി: ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങിയ ബസ്‌ബേ നിര്‍മാണവും മുടങ്ങി. റവന്യൂ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് അധികൃതരുടെ അനുമതിയില്ലാതെയാണെന്നാരോപിച്ച് അധികൃതര്‍ നിര്‍മാണ സ്ഥലത്ത് സര്‍വേക്കല്ല് സ്ഥാപിച്ചു. ഇതോടെ 25 ലക്ഷം രൂപ മുടക്കില്‍ പിഡബഌയുഡി നിര്‍മാണം തുടങ്ങിയ ബസ്‌റ്റേഷന്‍ നിര്‍മാണം വീണ്ടും അനിശ്ചിതത്ത്വത്തിലായി.
പുതിയ ബസ്‌റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ബസ്‌സ്‌റ്റോപ്പ് കൂടി പൊളിച്ചതോടെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതും അനാവശ്യമായ പിടിവാശിയുമാണ് ചങ്ങരംകുളത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാവുന്നത്. തുടങ്ങിവച്ച ഒന്നും പൂര്‍ത്തീകരിക്കപ്പെടുന്നില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജനം ദുരിതംപേറേണ്ടി വരുകയാണ്.
സര്‍ക്കാരും ബന്ധപ്പെട്ട ജനപ്രതിനിധികളും റവന്യൂ- പഞ്ചായത്ത്- പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒന്നിച്ചിരുന്ന് ചങ്ങരംകുളത്തെ പ്രധാന വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം.

RELATED STORIES

Share it
Top