ബസ് പണിമുടക്ക് അനുചിതം: എ കെ ശശീന്ദ്രന്‍

കണ്ണൂര്‍: കേരളത്തിലെ മോട്ടോര്‍ വാഹന വ്യവസായം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും അതിനോട് അനുഭാവ പൂര്‍ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ്സുകളുടെ കാലാവധി 15ല്‍ നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായി. അതിനിടയില്‍ ഏതാനും സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത് അനുചിതമാണ്. പണിമുടക്കില്‍ നിന്ന് പിന്‍മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അത്രയും നല്ല നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ആരെയും കൂട്ടമായി പിരിച്ചുവിട്ടിട്ടില്ല. 15, 20 വര്‍ഷം ഒരു ദിവസം പോലും ജോലിക്ക് ഹാജരാവാത്ത 1000ത്തോളം പേര്‍ക്ക് കഴിഞ്ഞ 31നകം റിപോര്‍ട്ട് ചെയ്യാന്‍ നോട്ടീസ് നല്‍കി. അതില്‍ 200ഓളം പേര്‍ റിപോര്‍ട്ട് ചെയ്തു. റിപോര്‍ട്ട് ചെയ്യാത്തവരെ പട്ടികയില്‍ നിന്ന് നീക്കംചെയ്യുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top