ബസ് ഡ്രൈവര്‍ക്ക് മര്‍ദനം; മൂന്നു പേര്‍ അറസ്റ്റില്‍

നാദാപുരം: ചേലക്കാട് വെച്ച്  സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കല്ലാച്ചി പയന്തോങ്ങ് സ്വദേശികളായ മനോളി അസ്ഹറുദ്ദീന്‍(22)മനോളി സൈഫുദ്ദീന്‍(26) കുഞ്ഞിപറമ്പത്ത് മുഹമ്മദ് നിയാസ്(22) എന്നിവരെയാണ് നാദാപുരം പോലിസ് അറസ്റ്റ് ചെയ്തത്. വടകര തൊട്ടില്‍പാലം റൂട്ടിലോടുന്ന സൂര്യ ബസ് ഡ്രൈവര്‍ കായക്കൊടി സ്വദേശ് നാട്ടിപ്പാറ ഷൈജു (30)നെയാണ് മര്‍ദനമേറ്റത്.
മര്‍ദനത്തില്‍ പരിക്കേറ്റ ഇയാള്‍ നാദാപുരം ഗവ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയോടെ വടകര ഭാഗത്തേക്ക് പോകുമ്പോള്‍ ചേലക്കാട് പൂശാരി മുക്കിന് സമീപം വച്ച് ബസ്സ് കാറുമായി അടുത്തെന്നാരോപിച്ചാണ് മര്‍ദനം.

RELATED STORIES

Share it
Top