ബസ് കാത്തുനിന്നവര്‍ക്കെതിരേ അതിക്രമം; വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി

കല്‍പ്പറ്റ: ബസ് കാത്തുനിന്ന പെണ്‍കുട്ടികളെയും പിതാവിനെയും കൈയേറ്റം ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നു ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ അറിയിച്ചു.
പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഫെബ്രുവരി 28നു രാത്രി ബംഗളൂരുവിലേക്ക് പോവാന്‍ ബസ് കാത്തുനിന്ന മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവിനെയും മക്കളെയുമാണ് ഓട്ടോ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്തത്. കൂടെയുള്ളവര്‍ ആരാണെന്ന ചോദ്യവുമായാണ് ഡ്രൈവര്‍മാര്‍ എത്തിയതെന്നും മക്കളാണെന്ന് അറിയിച്ചിട്ടും അപമര്യാദയോടെ പെരുമാറിയെന്നുമാണ് പരാതി. കല്‍പ്പറ്റ പോലിസ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ പോലിസ് മേധാവിയില്‍നിന്ന് അടിയന്തരമായ റിപോര്‍ട്ട് തേടാന്‍ വനിതാ കമ്മീഷന്റെ അന്വേഷണ വിഭാഗത്തോട് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top