ബസ് കടയിലേക്ക് ഇടിച്ചുകയറി: 37 പേര്‍ക്കു പരിക്ക്‌

വടക്കാഞ്ചേരി: വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാംകല്ലില്‍ ബസ് സ്‌റ്റോപ്പിനടുത്ത് കടയിലേക്ക് നിയന്ത്രണംവിട്ട ബസ് ഇടിച്ചു കയറി. 37 പേര്‍ക്ക് പരിക്കേറ്റു.  െ്രെഡവറെയും ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന നിരവധി യാത്രികരെയും  ഓട്ടുപാറ ജില്ലാ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
7 പേര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒബ്‌സര്‍വേഷനിലാണ്. ഒരാളുടെ നില ഗുരുതരവുമാണ്. ബസ് ഇടിച്ചു കയറി സ്വകാര്യ വ്യക്തിയുടെ ബില്‍ഡിംഗില്‍ കച്ചവടം നടത്തുന്ന പലചരക്കുകടയുടെയും സമീപത്തെ വര്‍ക്ക്‌ഷോപ്പിന്റെയും ചുവരുകള്‍ ഇടിഞ്ഞ് കേടുപാടുകള്‍ സംഭവിച്ചു. വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ബെന്നിയുടെ ബൈക്ക് ബസ്സിനിടയില്‍പെട്ട് പൂര്‍ണമായും തകര്‍ന്നു.
കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ ഓടുന്ന ജോഷിമോന്‍ എന്ന െ്രെപവറ്റ് ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തുള്ളവര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം സ്തംഭനാവസ്ഥയിലായി. ബസ്സുകളുടെ മല്‍സരയോട്ടമാണ് അപകടങ്ങള്‍ കൂടുന്നതിന് വഴിവെക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top