ബസ് അപകടത്തില്‍ പെട്ട് 27 പേര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റ്

മുസഫര്‍നഗര്‍: ബിഹാറിലെ മോത്തിഹാരിയില്‍ അപകടത്തില്‍ പെട്ട ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റ്. പരിക്കേറ്റ് ആശുപത്രിയിലായവര്‍ ബസ്സിലുണ്ടായിരുന്നവരുടെ എണ്ണം തെറ്റായി പറഞ്ഞതാണ് വ്യാജ മരണവാര്‍ത്തയ്ക്കിടയാക്കിയത്.
വാര്‍ത്ത കേട്ടയുടന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബസ് അപകടത്തില്‍ പെട്ടത്. ഈ സമയത്ത് 17 പേരാണ് ബസ്സിലുണ്ടായിരുന്നത്. ബാക്കി 27 പേര്‍ കേറേണ്ട ഗോപാല്‍ഗഞ്ചില്‍ എത്തുന്നതിന് മുമ്പാണ് അപകടമുണ്ടായത്. 8 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ ബസ്സിലുണ്ടായവരുടെ എണ്ണം തെറ്റായി പറഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി തീയണച്ച ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് ബസ് പൊളിച്ചുമാറ്റി. അപ്പോഴാണ് മറ്റാരും ബസ്സില്‍ ഇല്ലെന്ന് അറിഞ്ഞത്. സംഭവമുണ്ടായി 6 മണിക്കൂറിനു ശേഷമാണ് ആരും മരിച്ചിട്ടില്ലെന്ന് പോലിസ് സ്ഥിരീകരിച്ചത്.

RELATED STORIES

Share it
Top