ബസ്സും വാനും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്തിരൂരങ്ങാടി: ദേശീയപാത വെന്നിയൂര്‍ കാച്ചടിയില്‍ ബസ്സും ക്വാളിഷും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ആണ്ടവ ബസ്സും കോട്ടക്കല്‍ ഭാഗത്ത് നിന്നും  വരുകയായിരുന്ന ക്വാളിസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ക്വാളിസിലെ യാത്രക്കാരും പറമ്പില്‍പീടിക സ്വദേശികളായ പുതിയപറമ്പ് അബ്ദുല്‍ സലീം(38), കിഴക്കാട്ടില്‍ സന്തോഷ്(35) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ബസ്സ് കാച്ചടി വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ഇവരുടെ ക്വാളിഷുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ അപകടകരമായ രീതിയിലുളള അമിതവേഗതയും മറികടക്കലുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ ബസ്സ് യാത്രക്കാരായ വെന്നിയൂര്‍ പുതുക്കുടി ഖദീജ (54), പുത്തനത്താണി സ്വദേശി മേരി (44) എന്നിവരടക്കം നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇവര്‍ വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. തിരൂരങ്ങാടി പോലിസും, മോട്ടോര്‍വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top