ബസ്സില്‍ യാത്ര ചെയ്ത് പണം അപഹരിക്കുന്ന തമിഴ് സ്ത്രീകള്‍ പിടിയില്‍

കൊല്ലം: നഗര പ്രദേശങ്ങളിലെ തിരക്കുള്ള ബസ്സുകളില്‍ കയറി യാത്രക്കാരുടെ പഴ്‌സും പണവും അപഹരിക്കുന്ന രണ്ട് തമിഴ് സ്ത്രീകളെ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കോവില്‍പ്പട്ടി സ്വദേശികളായ കൗസല്ല്യ(21), പ്രിയ (20) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുതിയകാവ് അമ്പലത്തിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന് മുന്നിലേക്ക് ഒരു പഴ്‌സ് വന്ന് വീഴുന്നതും തുടര്‍ന്ന് രണ്ട് തമിഴ്‌സ്ത്രീകള്‍ ബസ്സില്‍ നിന്നും ഇറങ്ങി ഓടുന്നതും കണ്ട് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ മഞ്ചുലാല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ എസ് ജയകൃഷ്ണന്‍, അബ്ദുള്‍ റഹ്മാന്‍, എസ് സാജു, കണ്‍ട്രോള്‍ റൂം ഹൈവേ റൈഡര്‍ ഷാഫി, അനീഷ്, വനിതാപോലിസുകാരായ രമ, ഡെല്‍ഫിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top