ബസ്സില്‍ പോക്കറ്റടി: രണ്ട് തമിഴ് യുവതികള്‍ പിടിയില്‍

കോതമംഗലം: ബസ്സില്‍ പോക്കറ്റടിയും മാലപറിയും. 2 തമിഴ് യുവതികള്‍ കോതമംഗലം പോലിസിന്റെ പിടിയില്‍. ഇന്നലെ രാവിലെ മതിരപ്പിള്ളിയില്‍ വച്ചാണ് യുവതികള്‍ പിടിയിലായത്.
പാലമറ്റത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുന്ന ക്യൂന്‍ മേരി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വെളിയച്ചാല്‍ സ്‌കൂളിലെ അധ്യാപികയായ മതിരപ്പിള്ളി സ്വദേശി ആനന്ദഭവന്‍ വീട്ടില്‍ മോഹന്‍പിള്ളയുടെ ഭാര്യ സുലേഖയുടെ ഹാന്‍ഡ് ബാഗില്‍ നിന്നും പണമടങ്ങിയ പഴ്‌സ് മോഷ്ടിക്കുകയും കൂടാതെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തമിഴ്‌നാട് സേലം സ്വദേശികളായ രാജേശ്വരി (25), സത്യാ (24) എന്നിവര്‍ പിടിയിലായത്. സഹോദരിമാരായ ഇരുവരും വിവിധ സ്‌റ്റേഷനുകളില്‍ സമാന കേസുകളിലെ പ്രതികളും സ്ഥിരമായി തിരക്കുള്ള ബസ്സില്‍ സഞ്ചരിച്ചു മോഷണം നടത്തുന്നവരുമാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസ കാലമായി കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പണമടങ്ങിയ പേഴ്‌സും മറ്റും നഷ്ടപ്പെട്ടതായി നിരവധി പരാതികള്‍ പോലിസിന് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാര്‍ക്കും ഇത്തരത്തില്‍ എന്തെങ്കിലും സംഭവം റിപോര്‍ട്ട് ചെയ്താല്‍ ഉടനടി ബസ്സ് നിര്‍ത്തി പോലിസിനെ അറിയിക്കണമെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു.
അധ്യാപികയുടെ പേഴ്‌സ് നഷ്ട്ടപെട്ട ഉടനെ ബസ് നിര്‍ത്തി ഉടനടി പോലിസില്‍ അറിയിച്ചു. കോതമംഗലം എസ്‌ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ വനിത സിവില്‍ പോലിസ് ഓഫീസറന്‍ മാരായ സജന, അമ്പിളി, ആബിദ എന്നിവര്‍ ബസ്സി ല്‍ നടത്തിയ പരിശോധനയില്‍ മേല്‍ പറഞ്ഞ പ്രതികളില്‍ നിന്നും പേഴ്‌സ് കണ്ടെടുത്തു പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top