ബസ്സില്‍ പോക്കറ്റടി പതിവാക്കിയ സംഘം പിടിയില്‍

പൊന്നാനി: തിരക്കുള്ള ബസ്സില്‍ കയറി പോക്കറ്റടി പതിവാക്കിയ സംഘം ചങ്ങരംകുളം പോലിസിന്റെ പിടിയില്‍. കൊളത്തൂര്‍ സ്വദേശി പടിവെട്ട് പറമ്പില്‍ വേണുഗോപാല്‍(49), തവനൂര്‍ സ്വദേശി തെക്കുംപുറത്ത് ദിലീപ്കുമാര്‍(49), മംഗലം സ്വദേശി മലയംപടി ഹനീഫ(54) എന്നിവരെയാണ് ചങ്ങരംകുളം എസ്‌ഐ മനോജ്കുമാര്‍ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് ശ്രീവത്സം ഹോസ്പിറ്റലില്‍ ജോലിക്കാരനായ വിജയന്റെ വില കൂടിയ മൊബൈല്‍ ഫോണ്‍ ബസ് യാത്രയ്്്ക്കിടെ നഷ്ടപ്പെട്ടതായി ചങ്ങരംകുളം പോലിസിന് പരാതി ലഭിച്ചിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പോലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച മൊബൈല്‍ സഹിതം പ്രതികള്‍ പോലിസിന്റെ പിടിയിലാവുന്നത്. എടപ്പാളിലെ ബാറില്‍ നിന്നാണ് സംഘത്തെ പോലിസ് പിടികൂടിയത്. പിടിയിലായവരില്‍ നിന്ന് വട്ടംകുളം ഭാഗത്തുനിന്ന് മോഷ്ടിച്ച മറ്റൊരു മൊബൈലും പോലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സ്ഥിരം പോക്കറ്റടി സംഘമാണ് പിടിയിലായ മൂന്നുപേരുമെന്ന് പോലിസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top