ബസ്സില്‍ പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു



പേരാമ്പ്ര:  കെഎസ്ആര്‍ടിസി ബസ്സില്‍ വീട്ടമ്മയുടെ 20000 രൂപയും മൊബൈല്‍ ഫോണും വീടിന്റെ താക്കോല്‍ക്കൂട്ടവും നഷ്ടപ്പെട്ടു. ആവള ഹൈറു നിവാസില്‍ കുഞ്ഞാമിയുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗില്‍ സൂക്ഷിച്ച പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. പേരാമ്പ്ര ആവള റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലാണ് സംഭവം നടന്നത്. ട്രാഫിക് സ്റ്റേഷന് മുന്നിലെത്തിച്ച് പോലിസ് വിശദ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞാമി പേരാമ്പ്ര പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top