ബസ്സില്‍ നിന്നു തെറിച്ചുവീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗര്‍ഭിണി മരിച്ചു

ഈരാറ്റുപേട്ട: സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടത്തിനിടയില്‍ ബസ്സില്‍ നിന്ന് തെറിച്ചുവീണ് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. വട്ടക്കയം താഹായുടെ ഭാര്യ നാഷിദ (34)യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ആരും എഴുന്നേറ്റുകൊടുക്കാത്തതിനാല്‍ കുട്ടിയുമായി ബസ്സിലെ കമ്പിയില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു നാഷിദ. മല്‍സരയോട്ടമായതിനാല്‍ ബസ്സിന്റെ ഡോര്‍ തുറന്നിട്ടതാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാര്‍ പറയുന്നു. ബസ് തിരിഞ്ഞപ്പോള്‍ യുവതി തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നാഷിദ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അന്നുതന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. നടയ്ക്കല്‍ ഓലിക്കാവില്‍ അബ്ദുല്‍ഖാദറിന്റെ മകളാണ്. മക്കള്‍: ഹനാ ഫാത്തിമാ, ഹയാ ഫാത്തിമ, അഞ്ചുദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്. ഖബറടക്കം നടത്തി.

RELATED STORIES

Share it
Top