ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനു പരിക്ക്‌

തൊടുപുഴ: സ്വകാര്യ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനു പരിക്കേറ്റു. കരിമണ്ണൂര്‍ മുലാശേരിയില്‍ അജിന്‍ മാത്യുവി(30)നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയിലേയ്ക്ക് വരുന്ന വഴി ആനക്കുട് കവലയിലാണ് അപകടം.
ബൈക്ക് വലത്തേയ്ക്ക് തിരിയുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ ചക്രത്തില്‍പ്പെട്ട് ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
ഇടിയുടെ ആഘാതത്തില്‍ അജിന്‍ തെറിച്ചു വീണതിനാല്‍ ദുരന്തം ഒഴിവായി. സിഗ്‌നല്‍ കാട്ടിയ ശേഷം വലത്തോട്ടു തിരിച്ചപ്പോള്‍ പിന്നാലെ വന്ന ബസ് ഹോണ്‍ മുഴക്കി വലത്തോട്ട് വെട്ടിക്കുകയായിരുന്നെന്ന് അജിന്‍ പോലിസില്‍ മൊഴി നല്‍കി.
എന്നാല്‍ ബൈക്ക് യാത്രികന്‍ സിഗ്‌നല്‍ കാട്ടാതെ തിരിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ബസ് െ്രെഡവര്‍ ഷെമീര്‍ പറഞ്ഞു.
സംഭവത്തില്‍ പോലിസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top