ബസ്സപകടം: മരിച്ച 30 പേരുടെ മൃതദേഹം കണ്ടെത്തി

മുംബൈ: മഹാബലേശ്വറിലേക്കുള്ള 34 അംഗ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് 500 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ 33 പേരാണു മരിച്ചത്. ബാക്കി മൂന്ന് പേരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര പോലിസ് അറിയിച്ചു. അപകടത്തില്‍ ഒരാള്‍  അദ്ഭുതകരമായി രക്ഷപ്പട്ടു. രത്‌നഗിരി ജില്ലയിലെ ദാപ്പോളി ഡോ. ബാലസാഹേബ് സാവന്ത് കൊങ്കണ്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും ഡ്രൈവറും ഉള്‍പ്പടെ 34 പേരാണ് ബസ്സിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top