ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്കൊല്ലം : കൊല്ലം തട്ടാമല ജുമാ മസ്ജിദിനു സമീപം കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റു ബസും കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്. ഇതില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ 5.30 ഓടെയായിരുന്നു അപകടം. തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. ശക്തമായ ഇടിയില്‍ ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു.RELATED STORIES

Share it
Top