ബഷീറിന് കോഴിക്കോട്ട് സ്്മാരകം വേണം: പ്രവാസി സമിതി

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകമായി കോഴിക്കോട്ട്  ബഷീര്‍ സാഹിത്യ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് പ്രവാസി സാഹിത്യ സമിതി സംഘടിപ്പിച്ച അനുസ്്മരണ സമ്മേളനം കേരള സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. റിട്ട. ഡിസ്ട്രിക്ട് ജഡ്ജി പി എന്‍ ശാന്തകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പ്രിയദര്‍ശന്‍ ലാല്‍ ബഷീര്‍ അനുസ്്മരണ പ്രഭാഷണം നടത്തി.
ബഷീര്‍ സ്്മാരകം പണിയാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരികയാണെങ്കില്‍ അതിനു ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കാന്‍ പ്രവാസി സംഘടനകള്‍ തയാറാണെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഉറപ്പു നല്‍കി. പ്രഫ. വി വേണുഗോപാല്‍, പി ഗംഗാധരന്‍ നായര്‍, മാത്യു കുഴിമറ്റം, കെ കെ മഹേഷ്, പി വി രാധാകൃഷ്ണന്‍, സി പി സലീം, എന്‍ കെ അബ്്ദുസ്സലാം എന്നിവര്‍ ബഷീറിന്റെ സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. ‘
ഞാനറിയുന്ന ബഷീര്‍’ എന്ന വിഷയത്തെക്കുറിച്ച് നടന്ന ലേഖന മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ നസീം പുന്നയൂര്‍, ഇടവ ഷുക്കൂര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു.

RELATED STORIES

Share it
Top