ബഷീര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്്മരണ വേദിയുടെ ബഷീര്‍ പുരസ്‌കാരങ്ങള്‍ക്ക് ചലച്ചിത്രനടന്‍ മാമുക്കോയ, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സാഹിത്യകാരന്‍ ശത്രുഘ്്‌നന്‍, കഥാകൃത്ത് ഡോ. പി സജീവ്കുമാര്‍ തൃശൂര്‍ (കഥാസമാഹാരം: കോപ്പന്‍ഹേഗനും മഹാഗണി മരങ്ങളും) എന്നിവരെ തിരഞ്ഞെടുത്തു.പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. ജൂലൈ ഒന്നിന് വൈകിട്ട് നാലിന് അളകാപുരിയില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ, ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍, ഷാഹ്്‌ന ബഷീര്‍, അനീസ് ബഷീര്‍ എന്നിവര്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ റഹീം പൂവാട്ടുപറമ്പ് അറിയിച്ചു.

RELATED STORIES

Share it
Top