ബല്‍റാമിനെ തടഞ്ഞ് സിപിഎം പ്രതിഷേധം, ഏറ്റുമുട്ടല്‍, കല്ലേറ്പാലക്കാട്: എകെജിക്കെതിരായ ഫേസ്ബുക്ക്  പോസ്റ്റിന്റെ പേരില്‍ വി.ടി. ബല്‍റാം എംഎല്‍എയ്ക്കുനേരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തൃത്താല കൂറ്റനാട് സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടകനായെത്തിയ ബല്‍റാമിനെതിരെ പ്രതിഷേധവുമായെത്തിയ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. ബല്‍റാമിന്റെ വാഹനത്തിനുനേരെ പ്രതിഷേധക്കാര്‍ കല്ലും ചീമുട്ടയുമെറിഞ്ഞു.  പ്രവര്‍ത്തകര്‍ പരസ്പരവും കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. പൊലീസുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം ക്കടക്കം നിരവധിപ്പേര്‍ക്കു കല്ലേറില്‍ പരുക്കേറ്റു. പൊലീസ് ലാ്ത്തിവീശി ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.

RELATED STORIES

Share it
Top