ബല്‍റാമിനെതിരേ പ്രതിഷേധം തുടരാന്‍ സിപിഎം

ആനക്കര: എകെജിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് യുവ എംഎല്‍എ വി ടി ബല്‍റാമിനെതിരെ പ്രതിഷേധം തുടരാന്‍ സിപിഎം. ഇന്ന് തൃത്താല ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, 15ന് കെഎസ്ടിഎയുടെ നേതൃത്വത്തിലും മാര്‍ച്ച് നടത്തും. നേരത്തെ ഡിവൈഎഫ്‌ഐയും സമാന വിഷയത്തില്‍ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അതേ സമയം, കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയില്‍ ഉണ്ടായ സംഘര്‍ഷം സിപിഎം വടി കൊടുത്ത് അടിവാങ്ങിയതിന് സമാനമായി. തല്ല് കിട്ടിയത് ഏറെയും സിപിഎം പ്രവര്‍ത്തകര്‍ക്കായിരുന്നു. എന്നാല്‍, രാഷ്ട്രീയപരമായ നേട്ടമുണ്ടായത് വി ടി ബല്‍രാമിനും യുഡിഎഫിനും. എകെജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍, ആദ്യഘട്ടത്തില്‍ കോ ണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ എംഎല്‍എയെ തള്ളിയിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ വികാരം ബല്‍റാമിനൊുപ്പമാണെന്ന് തിരിച്ചറിഞ്ഞ് വിഷയത്തില്‍ പിന്തുണയും ഐക്യദാര്‍ഢ്യവുമായെത്തുകയായിരുന്നു.
ഇതിനിടെ ബല്‍റാമിനെ തെരുവില്‍ നേരിടാനുള്ള സിപിഎം തീരുമാനവും ഉണ്ടായതോടെ അപ്രതീക്ഷിതമായ പിന്തുണയാണ് എംഎല്‍എയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചത്. ഒരു ഗ്രൂപ്പിലും പെടാതെ നില്‍ക്കുന്ന ബല്‍റാമിന് ഗ്രൂപ്പിനതീതമായി പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരുമാണ് സംരക്ഷണം ഒരുക്കിയത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി നാലോളം പേര്‍ കസ്റ്റഡിയിലുണ്ട്.
ഏകെജിയുമായ ബന്ധപ്പെട്ട വി ടി ബല്‍റാം എംഎല്‍എ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് തൃത്താലയില്‍ പ്രശ്‌നം തുടങ്ങുന്നത്. എംഎല്‍എ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നാണ് തുടക്കത്തില്‍ സിപിഎം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഇതിന് ബല്‍റാം തയ്യാറാക്കത്തിനെ തുടര്‍ന്ന് ബല്‍റാമുമായി ബന്ധപ്പെട്ട നടക്കുന്ന പൊതു പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചരണങ്ങളും നടത്തിയിരുന്നു. ബുധനാഴ്ച്ച ബല്‍റാം പങ്കെടുക്കുന്ന മൂന്ന് പരിപാടികളാണുണ്ടായിരുന്നത്.
എന്നാല്‍, ഇതില്‍ ബല്‍റാം പങ്കെടുത്തിരുന്നില്ല. എന്നാല്‍ കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിലെ സ്വാകര്യ ലാബിന്റെ ഉദ്ഘാടനം നടത്തുന്നത് ഈ മേഖലയിലെ പ്രമുഖ മത പണ്ഡിതനായിരുന്നു. ചടങ്ങിനെ മുഖ്യാഥിതിമാത്രമായിരുന്ന ബല്‍റാമിനെതിരെ ബഹിഷ്‌ക്കരണമുണ്ടെന്നു അതിനാല്‍ അദ്ദേഹത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും സിപിഎം നേതൃത്വം കടയുടമയോട് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു.
ബല്‍റാം പങ്കെടുക്കില്ലന്ന് തന്നെയായിരുന്നു സിപിഎമ്മും കരുതിയിരുന്നത്.  അതിനാല്‍ സ്ത്രീകള്‍ അടക്കം നൂറില്‍ താഴെ സി.പി.എം പ്രവര്‍ത്തകര്‍മാത്രമായിരുന്നു ഗോബാക്ക് വിളിക്കും കരിങ്കൊടി വീശാനുമുണ്ടായിരുന്നത്. ഇവരെ കോഡിനേറ്റ് ചെയ്യാന്‍ പോലും പഞ്ചായത്തിലെ നേതാക്കന്‍മാര്‍ ഉണ്ടായിരുനില്ല. ഇതിനിടെയാണ് അറിയപ്പെടുന്ന പ്രവര്‍ത്തകര്‍ പോലിസ് ജീപ്പില്‍ കയറി എംഎല്‍എയ്‌ക്കെതിരെ മുട്ടയെറിഞ്ഞത്. അവസരം മുതലെടുത്ത് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top