ബല്‍റാമിനെതിരായ അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെ വഴി തടയും: യൂത്ത് കോണ്‍ഗ്രസ്‌

ഷൊര്‍ണൂര്‍: വിടി ബല്‍റാമിന്റെ പൊതു സ്വീകാര്യത കണ്ട്  സിപിഎമ്മിന്  വിറളി പൂണ്ടിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ്.
ബല്‍റാമിനെതിരായ അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെ വഴി തടയും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും, വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന സാംസ്‌ക്കാരിക നായകര്‍ ഒരു ജന പ്രതിനിധിയുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുവാന്‍ ഇറങ്ങിയിട്ടും പ്രതികരിക്കുന്നില്ല. സി പിഎം മേല്‍ക്കോയ്മ അംഗീകരിച്ച് ജീവിക്കാന്‍ കഴിയാത്തവരെയെല്ലാം അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ശൈലിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
പാലക്കാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്തില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഫിറോസ് ബാബു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ്, സംസ്ഥാന സെക്രട്ടറി സുനില്‍ ലാലുര്‍  പാലക്കാട് ലോകസഭ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബു പങ്കെടുത്തു.

RELATED STORIES

Share it
Top