'ബല്‍റാം നായക്ക് പിറന്ന മക്കളേക്കാള്‍ കഷ്ടം';രൂക്ഷ വിമര്‍ശനവുമായി നടന്‍ അനൂപ് ചന്ദ്രന്‍

തിരുവനന്തപുരം: എകെജിയെ അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വിടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്. നായക്ക് പിറന്ന മക്കളേക്കാള്‍ കഷ്ടമാണ് വിടി ബല്‍റാം എംഎല്‍എ എന്നായിരുന്നു അനൂപ് ചന്ദ്രന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് അനൂപ് ചന്ദ്രന്‍ ബല്‍റാമിനെതിരെ വിമര്‍ശനമുന്നയിച്ചത്.എകെജി ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്‌നേഹം കൊണ്ടുമാത്രമാണെന്നും ബല്‍റാമിനോട് തനിക്ക് സഹതാപം മാത്രമാണുള്ളതെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ഇങ്ങനെ പറയാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അനൂപ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top