ബലാല്‍സംഗത്തെ ന്യായീകരിച്ച് ബിജെപി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്‌വ, ഉത്തര്‍പ്രദേശിലെ ഉന്നോവ ബലാല്‍സംഗ കേസുകളില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ബലാല്‍സംഗങ്ങളെ ന്യായീകരിച്ചും  നിസ്സാരവല്‍ക്കരിച്ചും കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്‌വാര്‍.
ഒന്നോ രണ്ടോ ബലാല്‍സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ ഗംഗ്‌വാറിന്റെ അഭിപ്രായം. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാല്‍സംഗ കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് പ്രശ്‌നമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.  കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍  മന്ത്രിസഭ അംഗീകരാം നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
ആഗ്രയിലെ പോലിസ് ആസ്ഥാനത്ത് നിന്നുള്ള കണക്കുപ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ബിജെപി അധികാരത്തിലുള്ള ഉത്തര്‍പ്രദേശില്‍ മാത്രം 129 ബലാല്‍സംഗ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

RELATED STORIES

Share it
Top