ബലാല്‍സംഗകേസിലെ പ്രതിഭാര്യയെ കോടതിയില്‍ കൊലപ്പെടുത്തി

ഗുവാഹത്തി: മകളെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ പിതാവ് ഭാര്യയെ കോടതിയില്‍ കഴുത്തറുത്തു കൊന്നു. അസമിലെ ദിബ്രുഗഢ് ജില്ലാ സെഷന്‍സ് കോടതിയിലാണു സംഭവം. കോടതിപരിസരത്തുണ്ടായിരുന്നവര്‍ ഉടന്‍ അക്രമിയെ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, ഭാര്യ റീത്ത സഹര്‍ദേകയെ കോടതിയിലെ ഇടനാഴിയില്‍ വച്ചാണു കൊലപ്പെടുത്തിയതെന്നു ദിബ്രുഗഢ് പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള സിദ്ധേശ്വര്‍ ബോറ പറഞ്ഞു. ഒമ്പതുമാസത്തെ ജയില്‍വാസത്തിനുശേഷമാണ് പ്രതി ഏതാനും ദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയത്. വെള്ളിയാഴ്ചയായിരുന്നു കേസിന്റെ വാദം. പരാതിക്കാരിയായ ഭാര്യയും കോടതിയിലെത്തിയിരുന്നു. പോക്കറ്റില്‍ സൂക്ഷിച്ച കത്തി പുറത്തെടുത്ത് റീത്തയുടെ കഴുത്തറുക്കുകയായിരുന്നു.

RELATED STORIES

Share it
Top