ബലാല്‍സംഗം: സിപിഎം എംഎല്‍എയെ പുറത്താക്കി

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം എംഎല്‍എയും സംസ്ഥാന കമ്മിറ്റി അംഗവുമായ മനോരഞ്ജന്‍ ആചാര്യയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ധാര്‍മികാധപ്പതനംമൂലമാണ് ഇദ്ദേഹത്തെ പുറത്താക്കിയതെന്ന് പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരം ആചാര്യ എംഎല്‍എ പദവി രാജിവച്ചിട്ടുണ്ട്. ആചാര്യക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അന്വേഷണം നടത്തിയിട്ടുണ്ട്്. ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് പുറത്താക്കല്‍. ഗോമതി ജില്ലയിലെ പാര്‍ട്ടി ഓഫിസില്‍ ബാലികയെ ആചാര്യ ബലാല്‍സംഗം ചെയ്തുവെന്നാണ് ആരോപണം.

RELATED STORIES

Share it
Top