ബലാല്‍സംഗം: ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

ഉന്നാവോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍. കുല്‍ദീപ് ശങ്കര്‍ എംഎല്‍എയുടെ സഹോദരനായ അദുല്‍ സിങാണ് അറസ്റ്റിലായത്. ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് യുപി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. കസ്റ്റഡിയിലിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതിനു പിറകെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കുമെന്ന് പോലിസ് ഡിഐജി വ്യക്തമാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് യുവതിയുടെ പിതാവ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്പി പുഷ്പാഞ്ജലി ദേവി അറിയിച്ചു.

RELATED STORIES

Share it
Top