ബലാല്‍സംഗം ചെറുത്ത പെണ്‍കുട്ടിയെ കിണറ്റിലെറിഞ്ഞു

ഹൈദരാബാദ്: ബലാല്‍സംഗ ശ്രമം ചെറുത്ത 17കാരിയെ പൊട്ടക്കിണറ്റിലെറിഞ്ഞു. എന്നാല്‍, നേരിയ പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെട്ടു. തെലങ്കാനയിലെ ജന്‍ഗാവ് ജില്ലയിലാണ് സംഭവം.ഡി രാജേഷ് എന്ന 25കാരനാണ് രക്ഷിതാക്കള്‍ ജോലിക്കായി പുറത്തുപോയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബലാല്‍സംഗത്തിനു ശ്രമിച്ചതെന്നു പോലിസ് പറഞ്ഞു.പെണ്‍കുട്ടി ചെറുത്തുനിന്നപ്പോള്‍ വീട്ടില്‍ നിന്നു വലിച്ചിറക്കി വെള്ളമില്ലാത്ത കിണറ്റിലെറിയുകയായിരുന്നു.

RELATED STORIES

Share it
Top