ബലാല്‍സംഗം ചെയ്ത പിതാവിനെ കൊന്നു; മകള്‍ക്ക് ഒമ്പതു വര്‍ഷം തടവ്

മാഞ്ചസ്റ്റര്‍: നിരന്തരം ബലാല്‍സംഗം ചെയ്ത പിതാവിനെ കൊന്ന്, വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയ മകള്‍ക്ക്  ഒമ്പതു വര്‍ഷം തടവ്്. ബ്രിട്ടനിലെ മാഞ്ചസ്റ്ററിലാണ് സംഭവം.
പിതാവിന്റെ നിരന്തരമായ ശല്യം സഹിക്കവയ്യാതെയായിരുന്നു കൃത്യമെന്ന്് 51കാരിയായ ബാര്‍ബറ കൂംബ്‌സ് കോടതിയെ അറിയിച്ചു. പിതാവ് കെന്നത്ത് കൂംബ്‌സ് തന്നെ 100ലേറെ തവണ പീഡിപ്പിച്ചിരുന്നതായും മറ്റാരോടും സംസാരിക്കാന്‍ പോലും അനുവദിക്കാതെ ലൈംഗിക അടിമയെപ്പോലെയാണ് കരുതിയിരുന്നതെന്നും ബാര്‍ബറ കോടതിയില്‍ വ്യക്തമാക്കി.
പീഡനത്തില്‍ മനംനൊന്ത ബാര്‍ബറ 12 വര്‍ഷം മുമ്പ് പൂന്തോട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഷവല്‍ കൊണ്ട് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ പഴയ പരവതാനിയില്‍ പൊതിഞ്ഞ് മൃതദേഹം വീടിന് പുറകില്‍ കുഴിച്ചുമൂടി.    12 വര്‍ഷത്തോളം  ഒന്നും സംഭവിക്കാത്ത മട്ടില്‍ ബാര്‍ബറ വീട്ടില്‍ കഴിഞ്ഞു.
ബന്ധുക്കളോട് പിതാവ് ഹൃദയസ്തംഭനംമൂലം മരിച്ചെന്നും മൃതദേഹം ആശുപത്രിക്കാര്‍ തന്നെ സംസ്‌കരിച്ചെന്നുമായിരുന്നു ബാര്‍ബറ പറഞ്ഞത്.
കഴിഞ്ഞ ജനുവരിയിലാണ് ബാര്‍ബറ താന്‍ പിതാവിനെ കൊന്നതാണെന്നും കള്ളം പറഞ്ഞ് പിതാവിന്റെ പേരിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായും പോലിസിനോട് കുറ്റസമ്മതം നടത്തിയത്.

RELATED STORIES

Share it
Top