ബലാല്‍സംഗം ചെയ്തുകൊന്ന കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ചു

കൊച്ചി: പീരുമേട് സ്വദേശികളായ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. പീരുമേട് പുതവല്‍ തടത്തില്‍ രാജേന്ദ്രന്റെ വധശിക്ഷയാണു ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. 2007 ഡിസംബര്‍ രണ്ടിനു രാത്രിയാണ് കേസിലെ ഒന്നാം പ്രതിയായ രാജേന്ദ്രനും രണ്ടാം പ്രതിയായ ജോമോനും അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരെയും ബലാല്‍സംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ചും കുത്തിയും കൊല്ലുന്നത്.പിടിയിലായ രാജേന്ദ്രനു 2012 ജൂണ്‍ 20ന് തൊടുപുഴ സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവും വധശിക്ഷയും വിധിച്ചു. ഈ വിധി സംബന്ധിച്ച ഡിഎസ്ആറാണ് ഹൈക്കോടതി പരിഗണിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാവുന്ന കുറ്റകൃത്യമായതിനാല്‍ വധശിക്ഷ പ്രതി അര്‍ഹിക്കുന്നുവെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയായ ജോമോന്‍ വിചാരണ നേരിടാതെ ഒളിവില്‍ പോയെങ്കിലും പിന്നീട് പിടിയിലായി.

RELATED STORIES

Share it
Top