'ബലറാമിനെതിരേ കൈ ചൂണ്ടാന്‍ സിപിഎമ്മിന് അധികാരമില്ല'

പൊന്നാനി: രാഷ്ട്രശില്പിയുടെയും സ്വാതന്ത്രസമര സേനാനികളെയും മുതല്‍ കോണ്‍ഗ്രസിന്റെ ജീവിച്ചിരിക്കുന്ന നേതാക്കളെ വരെ അപമാനിച്ചവരോട് തിരിച്ച് ചിലകാര്യങ്ങള്‍ ചോദിച്ചതിന് വി ടി ബല്‍റാമിനെതിരെ കൈചൂണ്ടാന്‍ സിപിഎമ്മിന് അധികാരമില്ലെന്ന് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പൊതുജനങ്ങളില്‍നിന്നും മല്‍സ്യത്തൊഴിലാളികളുടെ പേരുപറഞ്ഞ് സ്വരൂപിച്ച സംഖ്യയെടുത്ത് ഉല്ലാസയാത്ര നടത്തുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും പൊതുമുതലെടുത്ത് കാല്‍ ലക്ഷത്തിന്റെ കണ്ണട വാങ്ങിയ ആരോഗ്യമന്ത്രി പണം തിരിച്ചടക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ്് കമ്മിറ്റി പ്രസിഡന്റ് പുന്നക്കല്‍ സുരേഷ് അദ്ധ്യക്ഷതവഹിച്ചു.
സെയ്തുമുഹമ്മദ് തങ്ങള്‍, എം വി ശ്രീധരന്‍, അഡ്വ. എന്‍ എ ജോസഫ്, ടി കെ അഷ്‌റഫ്, വി ചന്ദ്രവല്ലി, കെ പി അബ്ദുല്‍ ജബ്ബാര്‍,  സംസാരിച്ചു.

RELATED STORIES

Share it
Top