ബലപ്രയോഗം; നാഷനല്‍ കോണ്‍ഫറന്‍സ് പ്രതിഷേധിച്ചുശ്രീനഗര്‍: കശ്്മീര്‍ താഴ്്‌വരയില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് ബലപ്രയോഗം നടത്തിയതില്‍ നാഷനല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാകിറിന്റെ നേതൃത്വത്തിലായിരുന്നു നിയമസഭാ കവാടത്തില്‍ പ്രതിഷേധം. കരട് ജിഎസ്്ടി ബില്ല് ചര്‍ച്ചചെയ്യാനാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത്.നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിക്കുകയും നിയമസഭാകവാടം ഉപരോധിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഭീകരതയും നിരപരാധികളെ കൊന്നൊടുക്കുന്നതും അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമ്മേളനം തുടങ്ങിയപ്പോള്‍ അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അംഗങ്ങളും നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നു.

RELATED STORIES

Share it
Top