ബര്‍ലിനില്‍ രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി

ബര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്‍ വര്‍ഷിച്ച കടുത്ത പ്രഹരശേഷിയുള്ള ബോംബ് ജര്‍മനിയില്‍ നിന്നു കണ്ടെടുത്തു. മണ്ണിനടിയില്‍ പൊട്ടാതെ കിടന്ന ബോംബാണ് ഇപ്പോള്‍ കണ്ടെത്തിയത്.
ബര്‍ലിന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴി എടുക്കുന്നതിനിടെയാണ് പൊട്ടാതെ കിടക്കുന്ന 500 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയത്.
ജനത്തിരക്കേറിയ പ്രദേശത്ത് ബോംബ് കണ്ടെത്തിയത് ഏറെ ഭീതി പരത്തി. ഉടന്‍ സമീപത്തെ റെയില്‍വേ സ്റ്റേഷന്‍, സൈനിക ആശുപത്രി, സര്‍ക്കാര്‍ ആശുപത്രി, വിവിധ രാജ്യങ്ങളുടെ എംബസി, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. 800 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്.
1939-—45 കാലഘട്ടത്തില്‍ വര്‍ഷിക്കപ്പെട്ട ബോംബാണിത്. മുമ്പും ഈ പ്രദേശങ്ങളില്‍ നിന്നു ബോംബുകള്‍ കണ്ടെത്തിയിരുന്നു. നിരവധി ബോംബുകളാണ് ഓരോ വര്‍ഷവും കണ്ടെത്തുന്നത്.

RELATED STORIES

Share it
Top