ബയോടെക്‌നോളജി-ഊര്‍ജ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണ

ഹവാന: ബയോടെക്‌നോളജി, പുനരുല്‍പാദിപ്പിക്കാവുന്ന ഊര്‍ജം, പാരമ്പര്യ ഔഷധങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-ക്യൂബ ധാരണ. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനലും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.
പരസ്പര സഹകരണം ശക്തമാക്കാനും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. തന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായി വ്യാഴാഴ്ചയാണ് രാഷ്ട്രപതി ക്യൂബയിലെത്തിയത്. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ടാണ് രാഷ്ട്രപതി ഇവിടുത്തെ കൂടിക്കാഴ്ചയ്ക്കു തുടക്കം കുറിച്ചത്.
ഐക്യരാഷ്ട്രസഭയിലെ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്തിനായി ക്യൂബ പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top