ബയോകെമിസ്ട്രി വിഭാഗത്തില്‍ അത്യാധുനിക മെഷീന്‍ സ്ഥാപിച്ചു

ആര്‍പ്പുക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ബയോകെമിസ്ട്രി ലാബില്‍ അത്യാധുനിക പരിശോധന മെഷീനായ ബെക് മാന്‍കൂള്‍ട്ടര്‍ എയു-680 സ്ഥാപിച്ചു. ഒരു മണിക്കൂറില്‍ ഏകദേശം 800ല്‍ അധികം ടെസ്റ്റുകള്‍ നടത്താന്‍ കഴിയുന്ന ഈ യന്ത്രം രോഗികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് പറഞ്ഞു. ഇന്നലെ പൊടിപാറ ബ്ലോക്കില്‍ നടന്ന ചടങ്ങില്‍, വകുപ്പ് മേധാവി ഡോ. എ ഗീത അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം പുതുതായി വാങ്ങിയ അഞ്ചു രക്ത പരിശോധനാ യന്ത്രത്തിന്റെ ഉദ്ഘാടന ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സ്‌നേഹ ജെ അല്‍ഫോണ്‍സാ, ഡോ. ശങ്കര്‍, ഡോ.  ജോജോ, ഡോ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. തുടക്കത്തില്‍ തന്നെ കാന്‍സര്‍ രോഗം കണ്ടു പിടിക്കാന്‍ കഴിയുന്ന എഇപി, സിഇപി എന്നി ടെസ്റ്റുകള്‍, രക്തത്തിലെ ഫെറിറ്റിന്‍ അളക്കുന്ന ടെസ്റ്റ്, ഗുരുതരമായി എത്തുന്ന രോഗികളുടെ ചികില്‍സയ്്ക്ക് ആവശ്യമായ സിആര്‍പി എന്ന പരിശോധകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകളാണു പുതിയ യന്ത്രം  സ്ഥാപിച്ചതിലൂടെ രോഗികള്‍ക്കു ലഭ്യമാകുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top