ബന്‍സ്വാര കലാപം : 30 പേര്‍ അറസ്റ്റില്‍ജയ്പൂര്‍: രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ വ്യാഴാഴ്ചയുണ്ടായ വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട് 30ലേറെ പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോട്‌വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ തുടരുകയാണ്. അറസ്റ്റിലായവരില്‍ ഇരുവിഭാഗങ്ങളിലുംപെട്ടവര്‍ പെടുമെന്ന് ബന്‍സ്വാര എസ്പി കലുറാം റാവത്ത് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെങ്കിലും കര്‍ഫ്യൂ പിന്‍വലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കലികമാത മേഖലയിലെ മതകേന്ദ്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയത്.

RELATED STORIES

Share it
Top