ബന്ധുവിനെ വെടിവച്ച കേസ് : ഉതുപ്പ് വര്‍ഗീസ് റിമാന്‍ഡില്‍കോട്ടയം: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസിനെ മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്തു. ബന്ധുവിനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. 2009 ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ഉതുപ്പിന്റെ അവിഹിതബന്ധം ചോദ്യം ചെയ്തതില്‍ പ്രകോപിതനായി ബന്ധുവും പുതുപ്പള്ളി സ്വദേശിയുമായ മൈലക്കാട്ട് ജോണ്‍ എം കുര്യാക്കോസ് എന്ന ജോജിയെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് ഈമാസം 20 വരെ ഉതുപ്പിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസ് വീണ്ടും 20ന് പരിഗണിക്കും.  ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന ഉതുപ്പ് നഴ്‌സിങ് തട്ടിപ്പില്‍ പ്രതിയായി കുവൈറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ബിജെപിയിലെ ചില ഉന്നതനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഉതുപ്പിനെ സഹായിക്കാന്‍ സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതും വിവാദമായിരുന്നു.

RELATED STORIES

Share it
Top