ബദല്‍ മാര്‍ഗം സര്‍ക്കാര്‍ ആലോചിക്കണം കുഞ്ഞാലിക്കുട്ടി

കൊച്ചി: കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ക്കെതിരേ ബലം പ്രയോഗിച്ച് സ്ഥലമേറ്റെടുക്കുന്നതിനോട് മുസ്‌ലിംലീഗിന് യോജിപ്പില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും ബദല്‍ സംവിധാനം ആലോചിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരേ വിവിധ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിന് കാത്തുനില്‍ക്കാതെ പ്രമേയം പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാവണം. പാര്‍ലമെന്റിലെ ബഹളമാണ് പ്രമേയം പരിഗണിക്കാതിരിക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഭരണ അനുകൂല പാര്‍ട്ടി തന്നെയാണ് സഭയില്‍ ബഹളമുണ്ടാക്കുന്നത്. അതിന് സര്‍ക്കാര്‍ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

RELATED STORIES

Share it
Top