ബദര്‍ റോയല്‍ കാര്‍ഗോ കപ്പ് ഫുട്‌ബോളിന് തുടക്കംദമ്മാം: കാല്‍പന്ത് കളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ബദര്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന റോയല്‍ കാര്‍ഗോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം. റോയല്‍ കിങ്ഡം മാനേജര്‍ ഉസ്മാന്‍ തട്ടാരത്തൊടിക കിക്കോഫ് നിര്‍വഹിച്ചു. വിശിഷ്ടാതിഥി അജ്മല്‍ അമീര്‍ റാഷിദ് അല്‍ ദോസരി, പ്രവിശ്യയിലെ വിവിധ രംഗങ്ങളിലെ പ്രമുഖരായ ബിജു കല്ലുമല, പവനന്‍ മൂലക്കീല്‍, ഡോ. അബ്ദുസ്സലാം, നൗഷാദ് ഇരിക്കൂര്‍, മുജീബ് കളത്തില്‍, എം എം നഈം, പി ടി അലവി, അഷ്‌റഫ് ആളത്ത്, ഭാസ്‌കര്‍ റാവു പങ്കെടുത്തു. ഉദ്ഘാടന മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഖാലിദിയ എഫ്‌സി, കെപ്വ എഫ്‌സിയെയും രണ്ടാമത്തെ കളിയില്‍ മലബാര്‍ യുനൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഫോര്‍സ ജലവിയ്യയെയും തോല്‍പിച്ചു. മനാഫ് (ഖാലിദിയ), ഫൈസല്‍ (മലബാര്‍) മികച്ച കളിക്കാരായി. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കൂട്ടിലങ്ങാടി, കണ്‍വീനര്‍ മുജീബ് പാറമ്മല്‍, ക്ലബ്ബ് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, സെക്രട്ടറി സിദ്ദീഖ് കണ്ണൂര്‍, റഷീദ്, ഷഫീഖ് പാണ്ടിക്കാട്, അശ്‌റഫ്, അസു കോഴിക്കോട്, ഷഹീം മാങ്ങാട്, മഹ്റൂഫ്, അബ്ദുര്‍റഹിമാന്‍ എം സി, ആസിഫ്, നിസാര്‍ കബ്ബാനി, ശിഹാബ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top