ബദര്‍ എഫ്‌സി റോയല്‍ കാര്‍ഗോ കപ്പിന് വ്യാഴാഴ്ച തുടക്കംദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കാല്‍പന്ത് കളിക്കൂട്ടായ്മയായ ബദര്‍ ക്ലബ്ബ് 15ാം വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന റോയല്‍ കാര്‍ഗോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ജൂലൈ 19ന് തുടക്കം. ദമ്മാം-ദഹ്‌റാന്‍ ഹൈവേയില്‍ കോബ്ര പാര്‍ക്കിന് സമീപം ഹദഫ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴിലുള്ള പ്രമുഖരായ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്ക് റോയല്‍ കാര്‍ഗോ കപ്പും പ്രൈസ് മണിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് സുഡാല്‍ സൗദി അറേബ്യയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന മേളയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍. ഖാലിദിയ എഫ്‌സിയും കെപ്വ എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. രണ്ടാമത്തെ കളിയില്‍ ഫര്‍സാ എഫ്‌സി ജലാവിയ്യ, മലബാര്‍ യുനൈറ്റഡ് എഫ്‌സിയുമായി ഏറ്റുമുട്ടും. നാട്ടില്‍ നിന്നും ഇതര പ്രവശ്യകളില്‍ നിന്നുമുള്ള മികച്ച താരങ്ങള്‍ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിയുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കൂട്ടിലങ്ങാടി, കണ്‍വീനര്‍ മുജീബ് പാറമ്മല്‍, ക്ലബ്ബ് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, സെക്രട്ടറി സിദ്ദീഖ് കണ്ണൂര്‍ അറിയിച്ചു.

RELATED STORIES

Share it
Top