ബതീഷ് വധംപ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

ക്വാലാലംപൂര്‍: ഫലസ്തീന്‍ ചിന്തകനും എന്‍ജിനീയറുമായ ഫദി അല്‍ ബതീഷിന്റെ കൊലയാളി എന്നു സംശയിക്കുന്ന രണ്ടുപേരുടെ രേഖാ ചിത്രം മലേസ്യന്‍ പോലിസ് പുറത്തുവിട്ടു. പ്രതികള്‍ക്കായി പോലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ ബതീഷിനെ വെടിവച്ചു കൊലപ്പെടുത്തിയത്.
കറുത്ത ജാക്കറ്റും ഹെല്‍മറ്റും ധരിച്ചാണ് അക്രമികള്‍ എത്തിയത്. അക്രമികള്‍ ബതീഷിനു നേരെ 14 തവണ വെടിയുതിര്‍ത്തതായി പോലിസ് അറിയിച്ചു.
ബതീഷിന്റെ തലയിലും ശരീരത്തിലും നിരവധി വെടിയേറ്റതായും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവസ്ഥലത്തു  കണ്ടെത്തിയ ബുള്ളറ്റുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നു പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top