ബണ്ട് നിര്‍മാണങ്ങളുടെ മറവില്‍ കോടികളുടെ അഴിമതി: ആരോപണവുമായി കര്‍ഷകര്‍ രംഗത്ത്

ചങ്ങരംകുളം: കോള്‍മേഖലയില്‍ ബണ്ടു നവീകരണത്തിന്റ പേരില്‍ ഉദ്യോഗസ്ഥരും കോള്‍ കമ്മറ്റി ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്ന് ഒരു വിഭാഗം കോള്‍ കര്‍ഷകര്‍. സര്‍ക്കാര്‍ സഹായങ്ങള്‍ പലതിനും സാധാരണ ക്കാരായ കര്‍ഷകര്‍ കാത്തു കിടക്കുമ്പോള്‍ ഇവര്‍ കര്‍ഷകരെ വഞ്ചിച്ച് പണം തട്ടുകയാണ്. കഴിഞ്ഞ ദിവസം കൃഷി മന്ത്രിയും സ്പീക്കറും തുരുത്തിമ്മല്‍ കോള്‍മേഖല സന്ദര്‍ശിച്ചു മടങ്ങിയതിന് പിറകെ യാണ്  ഒരു വിഭാഗം കര്‍ഷകര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അറുനൂറോളം ഏക്കര്‍ വരുന്ന തുരുത്തുമ്മല്‍ കോളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും നിരവധി തവണ ബണ്ട് പൊട്ടിയിരുന്നു. ശാസ്ത്രീയ സംവിധാനങ്ങള്‍ പുരോഗമിച്ചിട്ടും ബണ്ടുതകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയാത്തത് ഇതിനു പിന്നിലെ ഗൂഢാലോചനയും അഴിമതിയും കൊണ്ടാണെന്നും ഇവര്‍ പറയുന്നു. കെഎല്‍ഡിസി പണിയുന്ന മുഴുവന്‍ ബണ്ടുകളും വിദഗ്ധ പരിശോധനക്കു വിധേയമാക്കണം. ബണ്ടു തക ര്‍ച്ചയില്‍ നഷ്ടമായ കര്‍ഷകരെ വീണ്ടും കൃഷിയിറക്കാന്‍ ഇന്‍ഷുറന്‍സ് തുക കിട്ടുമെന്ന് പ്രലോഭിപ്പിച്ചു രംഗത്തിറക്കുകയാണ്. ചില കര്‍ഷക മുതലാളിമാരും ഉ—ദ്യോഗസ്ഥരും ചേര്‍ന്നുള്ള ഈ കള്ളക്കളിയും അഴിമതിയും അവസാനിപ്പിച്ചില്ലെങ്കില്‍ യഥാര്‍ഥ കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. അബ്ദുല്ല, വിജയ രഘവന്‍, അസീസ് പെരുമ്പാല്‍ യാക്കൂബ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.ബണ്ടു തകര്‍ന്ന തുരുത്തുമ്മല്‍ കഴിഞ്ഞ ദിവസം കോളില്‍ മന്ത്രി നേരിട്ടെത്തി പുതിയ ഒരു ബണ്ട് റോഡുകൂടി നിര്‍മിക്കാന്‍ കെഎല്‍ഡിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതോടെ ബണ്ട് നിര്‍മാണങ്ങളുടെ ഉദ്യേശശുദ്ധി സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്.

RELATED STORIES

Share it
Top