ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്റെ വധം: മുസ്‌ലിം യുവാക്കളെ വെറുതെവിട്ടു

മംഗളൂരു: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ രാജേഷ് പൂജാരി ബന്ദ്വാള്‍ താലൂക്കിലെ കല്‍പേനിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ മൂന്നു മുസ്‌ലിം യുവാക്കളെ കോടതി വെറുതെ വിട്ടു. മല്ലൂരു ഗ്രാമത്തില്‍ നിന്നുള്ള ഇര്‍ഷാദ് (23), ഇംറാന്‍ (21), ഹുസയ്ന്‍ (23) എന്നിവരെയാണ് മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2014 മാര്‍ച്ച് 18നാണ് ഓട്ടോറിക്ഷാ ഡ്രൈവറായ രാജേഷ് പൂജാരി കുത്തേറ്റ് മരിച്ചത്.
കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് മൂന്നു യുവാക്കളെയും പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും പോലിസ് മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ മേഖലയില്‍ അരങ്ങേറിയിരുന്നു.

RELATED STORIES

Share it
Top