ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊല: പിന്നില്‍ േൈമാറിറ്റി മോര്‍ച്ചയെന്ന്

മംഗളൂരു: മംഗളൂരുവില്‍ വെട്ടേറ്റു മരിച്ച ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്‍ ദീപക് റോയുടെ കൊലയ്ക്കു പിന്നില്‍ സംഘപരിവാര സംഘടനയായ േൈമാറിറ്റി മോര്‍ച്ചയെന്ന്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിങ്കി നവാസ് മൈനോറിറ്റി മോര്‍ച്ചാ പ്രവര്‍ത്തകനാണ്.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്് സമയത്ത് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണ ജെ പാലിമാറിനു വേണ്ടി ഇയാള്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നവെന്നും സിറ്റിങ് എംഎല്‍എ മൊയ്തീന്‍ ബാവ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ബിജെപി പ്രവര്‍ത്തകനായ ലാദിന്‍ ഇസ്‌മെയിലിന്റെ സഹോദരനാണ്. ഇയാള്‍ക്ക് ബിജെപിയിലെ തന്നെ പ്രമുഖന വ്യവസായിയുമായും ബന്ധമുണ്ട്. സഹോദരി ഭര്‍ത്താവായ മുഹമ്മദ് അലിയും ബിജെപി പ്രവര്‍ത്തകനാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
രാഷ്ട്രീയ പ്രതിഛായക്കായി മുഹമ്മദിനെയും ലാദിനെയും ഉപയോഗിച്ച് മണ്ഡലത്തില്‍ ബിജെപി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചതാവാനാണ് സാധ്യത. താന്‍ അങ്ങനെ സംശയിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 5 വര്‍ഷത്തോളമായി മണ്ഡലത്തില്‍ ഇത്തരത്തിലൊരു ക്രമസമാധാന പ്രശ്‌നം ഉണ്ടായിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടികാട്ടി.അതേസമയം, ദക്ഷിണ കര്‍ണാടകയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ബിജെപിയും വര്‍ഗീയ ശക്തികളുമാണെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ ആരോപിച്ചു.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.നിക്ഷ്പക്ഷമായ അന്വേഷമാണ് കേസില്‍ വേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ബുധനാഴ്ചയാണ് സൂറത്കല്‍ സ്വദേശി ദീപക്(22) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടിപ്പള്ളയില്‍ വച്ച് കാറിലെത്തിയ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെയാണ് മംഗളുരുവിലും സമീപ പ്രദേശങ്ങളിലും സംഘര്‍ഷം ഉടലെടുത്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുല്‍ക്കിയിലെ നൗഷാദ്, റിസ്‌വാന്‍, പിങ്കിനവാസ്, നിര്‍ഷാന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കനറയുടെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമികളെ കണ്ടാലുടന്‍ പിടികൂടാന്‍ പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top