ബജറ്റ് നിര്‍ദേശം പിന്‍വലിക്കണം : ഫിലകണ്ണൂര്‍: എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരല്ലാതാക്കാനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് എന്‍ജിനീയറിങ് എംപ്ലോയീസ് ഇന്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (ഫില) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ വി സജീവന്‍ ഉദ്ഘാടനം ചെയ്തു. സി കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എം വി ജിബീഷ്, എന്‍ ടി അരവിന്ദ്, ടി പി റീനഭായ്, കെ ആര്‍ രാജീവ്, എം അനൂപ് സംസാരിച്ചു. ഭാരവാഹികള്‍: കെ ആര്‍ രാജീവ് (പ്രസിഡന്റ്), ടി പി റീനഭായ് (വൈസ പ്രസിഡന്റ്), സി കെ രഞ്ജിത്ത് (ജനറല്‍ സെക്രട്ടറി), പി വി സുരേഷ് (ജോയിന്റ് സെക്രട്ടറി), എം അനൂപ് (ഖജാഞ്ചി).

RELATED STORIES

Share it
Top