ബജറ്റില്‍ വനിതാ മുന്നേറ്റങ്ങള്‍ക്ക് പിന്തുണ

തിരുവനന്തപുരം:സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അവര്‍ക്ക് അപമാനകരമാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനമന്ത്രി പറഞ്ഞു.സ്ത്രീസുരക്ഷയ്ക്കായി 50 കോടിയും അദ്ദേഹം പ്രഖ്യാപിച്ചു.2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി – 2000 രൂപ.അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ക്കായി മൂന്നു കോടി രൂപ. നിര്‍ഭയവീടുകള്‍ക്ക് 5 കോടി. എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ക്ക് 25 കോടി.വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി.

RELATED STORIES

Share it
Top