ബജറ്റില്‍ വകയിരുത്തിയത് 240 കോടി രൂപ

നെടുങ്കണ്ടം: ഇടുമ്പന്‍ചോല നിയോജകമണ്ഡലത്തിലേക്ക് പുതിയ കേരളാ ബജറ്റില്‍ നിരവധി വികസന പദ്ധതികള്‍. 240 കോടി രൂപയാണ് മണ്ഡലത്തിന്റെ മാത്രം വികസനത്തിനായി വകയിരിത്തിയത്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാലങ്ങള്‍ മാറ്റി പുതിയ നാല് പാലങ്ങള്‍ പണിയാന്‍ 13.5 കോടി രൂപയും നെടുങ്കണ്ടം ടൗണ്‍ വികസനത്തിനു രണ്ടരക്കോടി രൂപയും അനുവദിച്ചു. ഉടുമ്പന്‍ചോല പോലിസ്‌സ്‌റ്റേഷന്‍ കെട്ടിടം പണിയാന്‍ മൂന്നുകോടി, നെടുങ്കണ്ടം ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന് രണ്ടരക്കോടി, ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിന് 10 കോടി, നെടുങ്കണ്ടം വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റലിന് നാലുകോടി, കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് രണ്ടുകോടി, കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ പാലങ്ങളായ പാറത്തോട് പുതിയപാലത്തിന് രണ്ടരക്കോടി, ശാന്തന്‍പാറ-ചണ്ണക്കടപ്പാലം അഞ്ചുകോടി, ഇരട്ടയാര്‍-ശാന്തിഗ്രാം റോഡിലെ ശാന്തിഗ്രാം പാലത്തിന് മൂന്നുകോടി, ഇരട്ടയാര്‍- വലിയതോവാള പാലം മൂന്നുകോടി രൂപ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതും പിന്നീട് വന്ന യൂഡിഎഫ് ഗവണ്‍മെന്റ് തഴഞ്ഞ തൂക്കുപാലം ഐടിഐ (കൂട്ടാര്‍) ഈ പ്രാവശ്യത്തെ ബജറ്റ് മറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയേറി. ഉടുമ്പന്‍ചോല-ചെമ്മണ്ണാര്‍-സേനാപതി-മുരിക്കുംതൊട്ടി 10 കോടി, കല്‍ക്കൂന്തല്‍-മാവടി-മുള്ളരിക്കുടി-പെരിഞ്ചാംകുട്ടി നാലുകോടി, നെടുങ്കണ്ടം-ചാറല്‍മേട്-കട്ടേക്കാല ആറുകോടി, ബാലഗ്രാം-ഗജേന്ദ്രപുരം-അന്യര്‍തൊളു-പുളിയന്‍മല നാലുകോടി, മൈലാടുംപാറ-കുത്തുങ്കല്‍-രാജാക്കാട് 20കോടി, വട്ടപ്പാറ-വലിയതോവള-കാറ്റാടിക്കവല-ഇരട്ടയാര്‍ മൂന്നുകോടി, ആമയാര്‍-ചേറ്റുകുഴി-കൂട്ടാര്‍ അഞ്ചുകോടി, ശാന്തന്‍പാറ-പൊട്ടന്‍കാട് എട്ടരക്കോടി, ചാലക്കുടിമേട്-കമ്പംമെട്ട് നാലുകോടി, എഴുകുംവയല്‍-തോവാള-ഇരട്ടയാര്‍ നാല് കോടി, ഇരട്ടയാര്‍-വാഴവര-ഏഴാംമൈല്‍ 10 കോടി രൂപ, ശാന്തന്‍പാറ-പേത്തൊട്ടി രണ്ട് കോടി, മൈലാടുംപാറ-മുനിയറ-പണിക്കന്‍കുടി-കമ്പളികണ്ടം-പനംകുട്ടി 10 കോടി, എഴുകുംവയല്‍-പുന്നക്കവല-കുട്ടന്‍കവല-അച്ചക്കട-പച്ചടി അഞ്ചുകോടി, ചെമ്പകപ്പാറ-താഴത്തെ കുപ്പച്ചാന്‍പടി മേരിഗിരി-ഞാറക്കവല അഞ്ച് കോടി, കൂട്ടാര്‍-ഇടത്തറമുക്ക്-പാമ്പുമുക്ക് അഞ്ചുകോടി, കുരുവിളസിറ്റി-കൂമ്പപ്പാറ മൂന്നുകോടി, കാരിത്തോട്-പെരിഞ്ചാംകുട്ടി അഞ്ചുകോടി തുടങ്ങിയ റോഡുകള്‍ക്കും ഫണ്ട് വകയിരുത്തി.

RELATED STORIES

Share it
Top