ബങ്കുകളുടെ നടത്തിപ്പിന് ബിനാമികള്‍: അന്വേഷണം നടത്തുമെന്ന് മേയര്‍

കെ പി മുനീര്‍

കോഴിക്കോട്: നഗരസഭയിലെ ബസ് സ്റ്റാന്റുകളിലും മറ്റും അനുവദിക്കുന്ന ബങ്കുകള്‍ മറിച്ചു നല്‍കുകയും  ബിനാമികള്‍ നടത്തുകയും ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന്്് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍.  ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലംഗങ്ങളില്‍ നിന്ന്്്് ഇതു സംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മേയര്‍ അന്വേഷണം നടത്തുമെന്ന്് പ്രഖ്യാപിച്ചത്്. ബങ്കുകള്‍ നടത്തുന്നത്്പലതും നഗരസഭ അനുവാദം നല്‍കിയവരല്ല. ബങ്ക്് ലഭിച്ചാല്‍ അത്് മറ്റുള്ളവര്‍ക്ക്് നടത്തിപ്പിന് നല്‍കുന്നവരുണ്ട്്്്.
ബങ്കുകളില്‍ പലതിന്റെയും നടത്തിപ്പ്്്് നഗരസഭാ ഉദ്യോഗസ്ഥരുടെ ബിനാമികളാണ്. രണ്ടും മൂന്നും ബിനാമി ബങ്കുകളുള്ള ഉദ്യോഗസ്ഥര്‍ നഗരസഭയിലുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കൗണ്‍സില്‍ അംഗം പറഞ്ഞു. ഇത്തരത്തില്‍ ബങ്കുകളുണ്ടെന്ന് മേയറും കൗണ്‍സിലില്‍ തുറന്ന്്്് സമ്മതിച്ചു. ഇതിനെ കുറിച്ച്്് ധനകാര്യ സ്ഥിരം സമിതി പരിശോധിച്ച് നടപടിയെടുക്കണമെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു. നഗരത്തില്‍ എലി പനി വര്‍ധിച്ച്്് വരുന്നതായി ഹെല്‍ത്ത് ഓഫീസര്‍ ഡോ.പി എസ് ഗോപകുമാര്‍ കൗണ്‍സിലിനെ അറിയിച്ചു.
മലിനജലക്കെട്ടാണ് ഇതിന് പ്രധാന കാരണം. നഗരസഭ വിതരണം ചെയ്യുന്ന എലിവിഷം പല വീട്ടുകാരും വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതും എലി വര്‍ധനവിന് കാരണമാകുന്നു. ഡെങ്കിപ്പനിയും മലമ്പനിയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജും ഹെല്‍ത്ത് ഓഫിസറും കണക്കുകളുദ്ധരിച്ച്്്് വിശദീകരിച്ചു.
നഗരത്തില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകള്‍ കത്താത്തത്്് കൗണ്‍സിലില്‍ ചര്‍ച്ചയായി. കെ എസ് ഇ ബി സെക്ഷനുകളില്‍ ഒരോ പ്രദേശത്തെയും കൗണ്‍സിലര്‍മാരെ വിളിച്ച് യോഗം ചേരുമെന്ന്്് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതു വരെ ഉണ്ടായില്ലെന്ന്്് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിംനാസ്റ്റിക്‌സ് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുന്നതിന് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിന്റെ ഗ്രാന്റ് സ്റ്റാന്റ് വലിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള രണ്ട് ഹാളുകള്‍ വിട്ടു നല്‍കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നഗരസഭയുടെയും സംയുക്ത സംരംഭമായിരിക്കും ഇത്. മിഠായിത്തെരുവ് പരിപാലനത്തിനും മുഴുവന്‍ സമയ ശുചീകരണത്തിനും  വിളക്കു കാലുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് വരുമാനമുണ്ടാക്കാനുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പദ്ധതിക്ക് അനുമതി നല്‍കി.
റോഡരികില്‍ മരം മുറിച്ചിട്ട് നീക്കാത്തതു കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലേക്ക്്്് കൗണ്‍സിലര്‍ കെ ടി റഫീഖ് ശ്രദ്ധ ക്ഷണിച്ചു. ഇക്കാര്യം വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മേയര്‍ അറിയിച്ചു. എലത്തൂര്‍ , കോരപ്പുഴ തുടങ്ങിയ ഭാഗങ്ങളില്‍ പലേടത്തും അഴുക്കുചാല്‍ ഇല്ലാത്തതും ഉള്ള ഭാഗങ്ങളില്‍ സ്ലാബ് ഇടാത്തതും പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ അധികൃതരോടാവശ്യപ്പെടും. കടല്‍ഭിത്തിക്ക് ഉയരം കൂട്ടി കടല്‍ക്ഷോഭം തടുക്കാനുള്ള നടപടിവേണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കും. ഭിത്തിക്ക് ഉയരം കുറവായതിനാല്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് നൂറുകണക്കിന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി കൗണ്‍സിലര്‍ സീനത്തിന്റെ ശ്രദ്ധ ക്ഷണിക്കലിനെ തുടര്‍ന്നാണ് ഈ തിരുമാനം.
25 ാം വാര്‍ഡില്‍പ്പെട്ട  തൊണ്ടയാട് ചന്തകുന്ന് ലൈബറിയുടെ സ്ഥാനത്ത്് സാംസ്‌കാരിക നിലയവും ആധുനിക രീതിയിലുളള ലൈബ്രറിയും സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്് കേന്ദ്ര സര്‍ക്കാരിനോടും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലാഭരഹിതമായി നടത്തുന്ന സംഗീത പരിപാടികളെ ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ്‌സ് സൊസൈറ്റി (ഐപിആര്‍എസ്) റോയല്‍റ്റിയില്‍ നിന്ന്് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന്് ആവശ്യപ്പെട്ട ്‌പൊറ്റങ്ങാടി കിഷന്‍ചന്ദ്് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top