ബഗ്ദാദില്‍ മോഡല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ മോഡലിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. ഫോട്ടോ ഷെയറിങ് സാമൂഹിക മാധ്യമ സേവനമായ ഇന്‍സ്റ്റഗ്രാം വഴി പ്രശസ്തയായ താര ഫാരിസാണ് (22) കൊല്ലപ്പെട്ടത്. മുകള്‍ ഭാഗം തുറന്ന കാറില്‍ സഞ്ചരിക്കവേ താരയ്ക്കു നേര്‍ക്ക് അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലിസ് അറിയിച്ചു. കൊലപാതകത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു വെടിയുണ്ടകള്‍ യുവതിയുടെ മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 27 ലക്ഷം ഫോളോവേഴ്‌സുള്ള താരയെ കഴിഞ്ഞ ദിവസം ഇറാഖിലെ ഏറ്റവും ജനപ്രിയയായ സാമൂഹിക മാധ്യമ താരമായി ഒരു സ്വകാര്യ ഏജന്‍സിയുടെ വോട്ടെടുപ്പില്‍ തിരഞ്ഞെടുത്തിരുന്നു. ഇറാഖി മനുഷ്യാവകാശ പ്രവര്‍ത്തകയും പൊതുരംഗത്ത് സജീവവുമായിരുന്ന സുആദ് അല്‍ അലിയും സമാന രീതിയില്‍ വെടിയേറ്റു മരിച്ചിരുന്നു. കാറോടിച്ചു പോവുന്നതിനിടെ ബസ്‌റയിലാണ് സുആദ് വെടിയേറ്റു മരിച്ചത്.

RELATED STORIES

Share it
Top