ബക്കറ്റിലെ വെള്ളത്തില്‍ വീണു മൂന്നു വയസ്സുകാരന് മരിച്ചു
ajay G.A.G2018-07-21T20:14:00+05:30

താമരശ്ശേരി: ബക്കറ്റിലെ വെള്ളത്തില്‍ വീണു മൂന്നു വയസുകാരന് മരിച്ചു. താമരശ്ശേരി ആലപ്പടിമ്മല്‍ താമസിക്കും കൊട്ടാരക്കോത്ത് സിനേഷിന്റെ മകന് ഫെലിക്സ്(മൂന്ന്) ആണ് വീട്ടുമുറ്റത്തെ ബക്കറ്റില്‍ ഉള്ള വെള്ളത്തില്‍ വീണു മുങ്ങി മരിച്ചത്. മാതാവ്: സൗമ്യ. സഹോദരി: ജോഹാന. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിനു കുപ്പായക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.